Smartsave Finserv LLP

  info@smartsavefinserv.com

എന്തുകൊണ്ട്? മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം

ഉയർന്ന ലാഭം നേടിത്തരുന്നവയാണ് മ്യൂച്ച്വൽ ഫണ്ടിലെ നിക്ഷേപങ്ങൾ എന്നത് തന്നെയാണ് പ്രധാന കാരണം.പണപ്പെരുപ്പവും പലിശനിരക്കുകൾ കുറയുന്ന സാഹചര്യവും കണക്കിലെടുത്താൽ പരമ്പരാഗത നിക്ഷേപങ്ങളെക്കാൾ കൂടുതൽ നേട്ടം നേടിത്തരുന്നവയാണ് മ്യൂച്ച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ. കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ 11% മുതൽ 15 % വരെ റിട്ടേൺസ് നൽകിയിട്ടുണ്ട്.

മ്യൂച്ച്വൽ ഫണ്ടുകളിലെ പ്രൊഫഷണൽ മാനേജ്മെന്റ് ആണ് അടുത്ത പ്രധാന കാരണം.മ്യൂച്ച്വൽ ഫണ്ടിനെ പ്രൊഫെഷനലി മാനേജ് ചെയ്യുന്നത് ഫണ്ട് മാനേജര്മാരാണ്.അവർ കമ്പനികളുടെ പ്രവർത്തനങ്ങളേയും പ്രകടനകളെയും വിശകലനം ചെയ്തതിനു ശേഷം അതിനനുസരിച് ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നതാണ്. മ്യൂച്ച്വൽ ഫണ്ടിലെ നിക്ഷേപത്തിന് ഉയർന്ന ലാഭം നേടിത്തരുകയാണ് ഫണ്ട് മാനേജർമാരുടെ പ്രധാന ജോലി,ആയതിനാൽ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് സാധാരണക്കാരന് ഒരു പ്രത്യേക വൈദഗ്ധ്യം ആവിശ്യമില്ല. മ്യൂച്ച്വൽ ഫണ്ടിലെ പ്രവർത്തനങ്ങൾ സുതാര്യമാണ്.SEBI അല്ലെങ്കിൽ SECURITY EXCHANGE BOARD OF INDIA യുടെ നിരീക്ഷണത്തിലാണ് ഇന്ത്യയിലെ മ്യൂച്ച്വൽ ഫണ്ടിന്റെ പ്രവർത്തനങ്ങൾ.

വിവിധ നിക്ഷേപക ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഉപകരിക്കുന്ന വിശാലമായ ഫണ്ടുകളുടെ ശ്രേണി ഉണ്ട് എന്നുള്ളതാണ്. നിങ്ങളുടെ മുൻഗണന,ലക്ഷ്യം എന്നിവയെ അടിസ്ഥാനമാക്കി ഇക്വിറ്റി ഫണ്ടുകൾ, ഡെബ്റ്റ്‌ ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ, ടാക്‌സ് സേവിങ് ഫണ്ടുകൾ എന്നി വിവിധ തരം ഫണ്ടുകൾ മ്യൂച്ച്വൽ ഫണ്ടുകളുടെ ലോകത്തു ലഭ്യമാണ്.

വൈവിധ്യവത്കരണം (DIVERSIFICATION) മറ്റൊരു കാരണമാണ്. മ്യൂച്ച്വൽ ഫണ്ടുകളിലെ ഫണ്ട് മാനേജർമാർ വിവിധ കമ്പനികളുടെ ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നതിനാൽ സ്വതവേ മ്യൂച്ച്വൽ ഫണ്ടുകൾ വൈവിധ്യവത്കരിക്കാനുള്ള സൗകര്യം ഉള്ളതാകുന്നു. ഒരു മ്യൂച്ച്വൽ ഫണ്ടിൽ തന്നെ നിക്ഷേപം നടത്താതെ വിവിധ തരം മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തി നിങ്ങൾക്കു വൈവിധ്യവത്കരണം സാധ്യമാക്കാവുന്നതാണ്.

അടുത്തതായി പറയുവാൻ ആഗ്രഹിക്കുന്ന കാരണം അച്ചടക്കത്തോടെയുള്ള നിക്ഷേപം മ്യൂച്ച്വൽ ഫണ്ടുകളിൽ സാധ്യമാകും എന്നുള്ളതാണ്. നിങ്ങൾ ഒരു എസ് പി തുടങ്ങുമ്പോൾ നിശ്ചിത കാലയളവിലേക് ഒരു നിശ്ചിത തുക നിക്ഷേപം നടത്തേണ്ടതുണ്ട്. പ്രതിബദ്ധത നിങ്ങളുടെ നിക്ഷേപക ലക്ഷ്യത്തിലേക്കു അച്ചടക്കത്തോടെ എത്തിച്ചേരുവാൻ മ്യൂച്ച്വൽ ഫണ്ടുകൾ നിങ്ങളെ സഹായിക്കുന്നു.

മറ്റൊരു കാരണം മ്യൂച്ച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾക്ക് കാലപരിധി ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നുള്ളതാണ്. നമ്മുടെ പരമ്പരാഗത നിക്ഷേപങ്ങൾ മിക്കവാറും നീണ്ട കാലപരിധി ഉള്ളവയാണ്. അതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ അവയിൽ നിന്നും പണം പിൻവലിക്കുവാൻ നമ്മൾക്കു ബുദ്ധിമുട്ടുണ്ട്, മ്യൂച്ച്വൽ ഫണ്ടുകൾ കുറഞ്ഞ കാലപരിധിയോടോ അല്ലെങ്കിൽ കാലപരിധി ഇല്ലാതെയോ ആണ് പ്രവർത്തിക്കുന്നത്. മിക്കവാറും മ്യൂച്ച്വൽ ഫണ്ടുകൾക് കാലപരിധിയില്ല. അതുകൊണ്ട് ഏതു അത്യാവശ്യ ഘട്ടങ്ങളിലും മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് നമ്മൾക്കു പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. ELSS അല്ലെങ്കിൽ TAX SAVING FUND കൾക്ക് പോലും കുറഞ്ഞ 3 വർഷത്തെ കലാപരിധിയേയുള്ളു.

അവസാനമായി പറയുന്നത് മ്യൂച്ച്വൽ ഫണ്ട് വാങ്ങുവാനും വിൽക്കുവാനും എളുപ്പമാണ്. SMARTSAVE FINSERV LLP പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ മ്യൂച്ച്വൽ ഫണ്ടുകളുടെ ഓഫീസുകളിൽ നിന്ന് നേരിട്ടോ വ്യക്തിഗത ഡിസ്ട്രിബ്യൂട്ടേഴ്സിൽ നിന്നോ നിങ്ങൾക് മ്യൂച്ച്വൽ ഫണ്ടുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാവുന്നതാണ്. ഒറ്റ ക്ലിക്കിൽ ഓൺലൈൻ ആയി മ്യൂച്ച്വൽ ഫണ്ട് വാങ്ങുവാനും വിൽക്കുവാനും SMARTSAVE FINSERV LLP പോലെയുള്ള സ്ഥാപനങ്ങൾ നിങ്ങളെ സഹായിക്കുന്നു.