Smartsave Finserv LLP

  info@smartsavefinserv.com

എന്തുകൊണ്ടാണ് ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിന്റെ സഹായം നിക്ഷേപകന് ആവശ്യമായി വരുന്നത് ?

ഇന്ന് എന്നത്തേക്കാളും കൂടുതൽ വ്യക്തികളെ അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ധാരാളം ഓൺലൈൻ സേവനങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. സൗജന്യ മ്യൂച്ച്വൽ ഫണ്ട് ആപ്പ്ളിക്കേഷനുകൾ, സൗജന്യ റിട്ടയർമെന്റ് കാൽക്കുലേറ്ററുകൾ, സൗജന്യ ഓഹരി അല്ലെങ്കിൽ മ്യൂച്ച്വൽ ഫണ്ട് വിശകലന റിപ്പോർട്ടുകൾ എന്നിവയെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്. ഇതെല്ലാം വളരെ മികച്ചതും വ്യക്തിഗത സാമ്പത്തിക വിഷയങ്ങളിൽ അവർ ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. എന്നാൽ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ സഹായിക്കാൻ ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിന്റെ സഹായം തേടുന്നത് വിലയേറിയതാണ്. മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാക്കളുടെ പ്രയോജനങ്ങൾ പ്രകീർത്തിക്കാനല്ലാതെ അവർ യഥാർത്ഥത്തിൽ എങ്ങനെയാണ് ഒരു ഉപഭോക്താവിന് ഗുണകരമാകുന്നത് എന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നു നോക്കാം

ഇന്റർനെറ്റിൽ മ്യൂച്ച്വൽ ഫണ്ടുകളെപ്പറ്റിയുള്ള ധാരാളം വിവരങ്ങൾ ലഭ്യമാണ്. വളരെയധികം വിവരങ്ങൾ ലഭിക്കുന്നത് ഒരു നല്ല കാര്യമാണ്. നിങ്ങൾക്ക് മ്യൂച്ച്വൽ ഫണ്ടുകളെപ്പറ്റിയും ഓഹരി വിപണിയെപ്പറ്റിയും നല്ല പ്രാവിണ്യമുണ്ടെങ്കിൽ ഈ വിവരങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ നിങ്ങളെ സഹായിക്കുന്നു. അഥവാ അങ്ങനെ അല്ലെങ്കിൽ വളരെ അധികം വിവരങ്ങൾ ലഭിക്കുന്നത് ഒരു നല്ല കാര്യമല്ല.കാരണം ഏത് വിവരമാണ് നല്ലത് എന്ന് നിങ്ങൾ എങ്ങനെ നിർണയിക്കും, ഒരു തെറ്റായ വിവരമാണ് നിങ്ങൾക്ക് ലഭിക്കുന്നത് എങ്കിൽ അതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം വളരെ അധികമായിരിക്കും. ഈ അവസരത്തിൽ നിങ്ങൾക്ക് ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിന്റെ സഹായം തേടാവുന്നതാണ്.

ശരിയായുള്ള ഉപദേഷ്ടാക്കൾ National Institute Of Security Market അല്ലെങ്കിൽ NISM നടത്തുന്ന മ്യൂച്ച്വൽ ഫണ്ട് ഡിസ്ട്രിബൂഷനുള്ള യോഗ്യത പരീക്ഷ പാസ്സായി, Association Of Mutual Fund In India (AMFI) ൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കും. ഇവർക്കെല്ലാവർക്കും ഒരു AMFI Registation No അല്ലെങ്കിൽ ARN ഉണ്ടായിരിക്കും .എല്ലാ 3 വർഷം കൂടുമ്പോഴും ഇത് റിന്യൂ ചെയ്യേണ്ടത് അത്യാവശ്യമാണ്. ARN റിന്യൂ ചെയ്യുന്നതിന് പരീക്ഷയോ അതിനുള്ള ക്ലാസ്സുകളോ നമ്മൾ അറ്റൻഡ് ചെയ്യേണ്ടതാണ്. അതിനുവേണ്ടി യോഗ്യത പരീക്ഷയിലോ ക്ലാസ്സുകളിലോ പങ്കെടുക്കേണ്ടതാണ്. ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിന്റെ പ്രധാന ജോലി മ്യൂച്ച്വൽ ഫണ്ടുകളെപ്പറ്റി പഠിക്കുകയും അതിനെ വിശകലനം ചെയ്യുകയും നിക്ഷേപകന്റെ പണത്തിന്റെ ലഭ്യതയെക്കുറിച്ചും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും മനസിലാക്കുകയും അതിനനുസരിച്ച ഏതൊക്കെ മ്യൂച്ച്വൽ ഫണ്ടുകളിൽ എങ്ങനെയൊക്കെ നിക്ഷേപിക്കണമെന്നു ഉപദേശിക്കുകയുമാണ്.ഇന്ത്യയിൽ ഏകദേശം നാല്പത്തിരണ്ടോളം അസറ്റ് മാനേജ്‌മന്റ് കമ്പനികൾ ഉണ്ട്.അതായത് മ്യൂച്ച്വൽ ഫണ്ട് വിപണനം നടത്തുന്ന കമ്പനികളും ഏകദേശം പതിനായിരത്തിലധികം മ്യൂച്വൽ ഫണ്ട് സ്സീമുകളും ഉണ്ട്. ഇത്രയും മ്യൂച്ച്വൽ ഫണ്ടുകളിൽ നിന്ന് ഒരു നല്ല മ്യൂച്ച്വൽ ഫണ്ട് കണ്ടെത്തുന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്.ഒരു ബേക്കറിയിൽ കയറി വിവിധ ബ്രാന്ഡുകളിലുള്ള ഒരു ബിസ്ക്കറ്റ് തിരഞ്ഞെടുക്കുന്ന പോലെയല്ല. സാധാരണയായി ആ അവസരത്തിൽ വളരെയധികം പരസ്യം നല്കിയിട്ടുള്ളതോ അല്ലെങ്കിൽ നല്ല ഒരു പാക്കിങ്ങിൽ വരുന്നതോ ആയ ബിസ്‌ക്കറ്റുകളാണ് നമ്മൾ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സമയവും ഓഹരിവിപണിയിൽ പ്രാവീണ്യവുമുണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.അങ്ങനെ ചെയ്യുവാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിനെ സമീപിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അവർ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മനസിലാക്കി ഏതൊക്കെ മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണമെന്നു നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അടുത്തതായി പറയുന്നത് സമയലാഭത്തെക്കുറിച്ചാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങൾ നടത്തുന്നതിനും നമ്മൾ പലരെയും ആശ്രയിക്കാറുണ്ട്. അത് നമ്മുടെ സമയ ലാഭത്തിനു വേണ്ടിയാണ്. ഒരു ജോലി ചെയ്യുന്ന ആളിനേക്കാൾ കൂടുതൽ റിട്ടയർമെന്റ് ചെയ്ത ആൾക്കാരെപോലെ സമയമുള്ളവർക്ക് മ്യൂച്ച്വൽ ഫണ്ടുകളെപ്പറ്റി പഠിക്കുവാനും അതിനുവേണ്ട സമയം കണ്ടെത്താനും സാധിക്കും. എന്നാൽ ഒരു ജോലിയിൽ ശ്രദ്ധിക്കുന്ന ആൾക്ക് അങ്ങനെചെയ്യുവാൻ എവിടെയാണ് സമയം ലഭിക്കുക, ഓഹരി വിപണിയിലും നികുതി നിരക്കിലുമുള്ള മാറ്റങ്ങൾ നിങ്ങളെ അതാത് സമയം അറിയിക്കുവാൻ ഒരു ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിനു സാധിക്കും. തിരക്കേറിയ ജീവിതത്തിൽ നിങ്ങളുടെ സമ്മർദ്ദം കുറച്ചു സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാക്കൾ നിങ്ങളെ സഹായിക്കുന്നു.

അടുത്തതായി വൈദഗദ്യത്തിന്റെ അഭാവത്തെക്കുറിച്ചു ഒന്ന് ശ്രദ്ധിക്കാം, സാധാരണയായി ഒരു വീട് പണിയുവാൻ നമ്മൾ ഒരു എഞ്ചിനിയറെ ഏല്പിക്കും. അല്ലെങ്കിൽ ഒരു കാർ റിപ്പയർ ചെയ്യാൻ കാർ മെക്കാനിക്കിനെ സമീപിക്കും. അല്ലാതെ നമ്മൾ തന്നെ റിപ്പയർ ചെയ്യുന്നില്ല. അതുപോലെതന്നെ ഒരു പനി വന്നാൽ നമ്മൾ ഒരു ഡോക്ടറെ ആണ് പോയി കാണുക അല്ലാതെ മെഡിക്കൽ സ്റ്റോറിൽ നേരിട്ട് പോയി മരുന്ന് വാങ്ങിക്കുകയല്ല ചെയ്യുന്നത്.എല്ലാ സേവനമേഖലയിലും അവയുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ഉപദേശകരുണ്ട്. ഈ ഉപദേശകരെല്ലാം അവരവരുടെ മേഖലകളിൽ വളരെയധികം പ്രാവിണ്യം നേടിയിട്ടുള്ളവരാണ്, ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിനു നിങ്ങളുടെ വിരമിക്കലിന്റെ കാലയളവ് മനസിലാക്കി നിങ്ങളുടെ വിരമിക്കലിനു ശേഷം നിങ്ങൾക്ക് എത്ര പണം വേണമെന്ന് കണ്ടെത്തുവാനും അതിലേക്ക് നിക്ഷേപം നടത്തുവാനോ സഹായിക്കുവാൻ സാധിക്കും.

അടുത്തതായി മ്യൂച്ച്വൽ ഫണ്ടിൽ നമുക്കുണ്ടാകുന്ന വ്യക്തിപരമായ വേര്തിരിവുകളെക്കുറിച്ചു നോക്കാം.നിങ്ങളുടെ സ്വന്തം പണം നിങ്ങൾ തന്നെ കൈകാര്യം ചെയ്യുന്നതിന് ദോഷങ്ങളും ഗുണങ്ങളും ഉണ്ട്. നമുക്കെല്ലാവർക്കും വ്യക്തിപരമായ വേർതിരിവുകൾ ഉണ്ട്. ചില നിക്ഷേപകർക് കുറഞ്ഞ NAV ഉള്ള മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ ആണ് താല്പര്യം.കുറഞ്ഞ NAV ഉള്ള മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വളരെയധികം യൂണിറ്റുകൾ ലഭിക്കുമെന്നുള്ളതാണ് അതിനു കാരണം. ഒരേ സ്വഭാവമുള്ള ഫണ്ടുകളിൽ ചില ഫണ്ടുകൾക്ക് കൂടിയ NAV ഉം ചില ഫണ്ടുകൾക്ക് കുറഞ്ഞ NAV ഉം ആയിരിക്കും. NAV കുറഞ്ഞ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ കൂടുതൽ യൂണിറ്റുകൾ കിട്ടുമെന്നുള്ളതുകൊണ്ട് മാത്രം ആ ഫണ്ടുകൾ നല്ലത് ആയിരിക്കണം എന്നില്ല. ചിലപ്പോൾ വലിയ NAV ഉള്ള ഫണ്ട് ആയിരിക്കും നല്ലത്. ഇങ്ങനെയുള്ള അവസരങ്ങളിൽ നല്ല മ്യൂച്ച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുവാൻ ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവ് നിങ്ങളെ സഹായിക്കുന്നു. ചില നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ അവർക്ക് ഒരു ചെറിയ ലാഭം അതിൽ നിന്നും ലഭിച്ചാൽ ഓഹരിവിപണിയെപ്പറ്റിയുള്ള ഭയം മൂലം അത് വിൽക്കുവാൻ ശ്രമിക്കുന്നു. ഈ അവസരങ്ങളിൽ മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാക്കൾ അവരെ മ്യൂച്ച്വൽ ഫണ്ടുകളിൽ ദീർഘകാലത്തേക് നിക്ഷേപിച്ചാൽ കിട്ടാവുന്ന നേട്ടങ്ങളെക്കുറിച്ചു മനസിലാക്കുകയും അവരെ ദീർഘകാലത്തേക് നിക്ഷേപിച്ചാൽ കിട്ടാവുന്ന നേട്ടങ്ങളെക്കുറിച്ചു മനസിലാക്കുകയും അവരെ ദീർഘകാലത്തേക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. അതിൽ നിന്ന് അവർക്കു ഒരു മെച്ചപ്പെട്ട സാമ്പത്തിക ലാഭം നേടിക്കൊടുക്കുവാൻ ആ മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവ് ശ്രമിക്കുകയും ചെയ്യുന്നു.

നമുക്കെല്ലാവർക്കും സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ട്. എന്നാൽ മിക്ക ആൾക്കാരും അവരുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള തന്ത്രങ്ങൾ മെനയാറില്ല. എന്നാൽ ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിനെ സമീപിച്ചാൽ അവർ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള ആസൂത്രണങ്ങൾ നടത്തുവാൻ നിങ്ങളെ സഹായിക്കുന്നു.നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കണ്ടെത്തി അതിനുവേണ്ടിയുള്ള സാമ്പത്തിക ആസൂത്രണങ്ങൾ നടത്തി നിങ്ങൾക്കുള്ളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിനു കഴിയും. ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവ് വഴി മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം നടത്തിയാൽ നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് ഇതിൽ നിന്നെല്ലാം മനസിലാക്കാം.