Smartsave Finserv LLP

  info@smartsavefinserv.com

ആരാണ് Non Resident Indians അല്ലെങ്കിൽ NRI ?
NRI’s ന് തുടങ്ങുവാൻ പറ്റുന്ന ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ?
അവയുടെ പ്രത്യേകതകൾ?
5 നിക്ഷേപമാർഗങ്ങൾ?

ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ അധികം വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് NON RESIDENT INDIANS അല്ലെങ്കിൽ NRI Status ലഭിക്കുന്നത്. ടാക്സ് പരമായ ആവശ്യങ്ങൾക്കും Forigin Exchange Management Act (FEMA) പ്രകാരമുള്ള നീയമങ്ങൾക്കും Overseas Citizen of India (OCI) അല്ലെങ്കിൽ Person of Indian Origin (PIO) കാർഡ് ഉള്ളവർക്കും Non Resident Indians ന്റെ അതെ status ആണുള്ളത്. ഇവർക്കു പണമിടപാടുകൾക്ക് വേണ്ടി 2 തരം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാവുന്നതാണ്. Non Resident External അതായത് NRE അക്കൗണ്ട് Non Resident Ordinary അല്ലെങ്കിൽ NRO അക്കൗണ്ട്. ഇത് രണ്ടും ഇന്ത്യൻ രൂപയിലുള്ള അക്കൗണ്ടുകളാണ്.

ഇതിൽ സേവിങ്സ് അക്കൗണ്ടുകളും കറന്റ് അക്കൗണ്ടുകളും ഫിക്സഡ് ഡിപ്പോസിറ് അക്കൗണ്ടുകളും തുടങ്ങുവാൻ സാധിക്കുന്നതാണ്. NRE അക്കൗണ്ടിൽ വിദേശത്ത് നിന്നുള്ള വരുമാനം വിദേശ കറൻസിയിൽ മാത്രമേ നിക്ഷേപിക്കുവാൻ സാധിക്കുകയുള്ളു. NRE അക്കൗണ്ടിൽ നിക്ഷേപിച്ച തുകയും പലിശയും വിദേശ കറൻസിയിലോ അല്ലെങ്കിൽ ഇന്ത്യൻ രൂപയിലോ പിൻവലിക്കുവാൻ സാധിക്കുന്നതാണ്. ഇന്ത്യയിൽ ഒരു NRI ക്കു ലഭിക്കുന്ന വരുമാനങ്ങൾ അതായത് പെൻഷൻ, വാടക, ഡിവിഡന്റ്, തുടങ്ങിയവ നിക്ഷേപിക്കുന്നതിനാണ് NRO അക്കൗണ്ട് ഉപയോഗിക്കുന്നത്. ഇന്ത്യൻ രൂപയിൽ മാത്രമേ നിക്ഷേപിക്കുവാനും പിൻവലിക്കുവാനും സാധിക്കുകയുള്ളു.എന്നിരുന്നാലും ചില ഉപാധികളോട് കൂടി 10 ലക്ഷം US ഡോളർ വരെ വിദേശ കറൻസിയിൽ പിൻവലിക്കുവാൻ സാധിക്കുന്നതാണ്. NRI അക്കൗണ്ടിൽ 2 NRI കൾക്ക് ചേർന്ന് മാത്രമേ ജോയിന്റ് അക്കൗണ്ടുകൾ തുറക്കുവാൻ സാധിക്കുകയുള്ളു. NRO അക്കൗണ്ടുകളിൽ ഒരു NRI ക്കും അവരുടെ ഇന്ത്യയിൽ ഉള്ള ഒരു അടുത്ത ഒരു ബന്ധുവിനും കൂടി ചേർന്ന് ജോയിന്റ് അക്കൗണ്ടുകൾ തുറക്കുവാൻ സാധിക്കുന്നതാണ്. ഒരു NRI ക്കു നിയമ പ്രകാരം ഇന്ത്യയിൽ നോർമൽ സേവിങ്സ് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുന്നതല്ല.

NRI കൾക്ക് തുടങ്ങുവാൻ പറ്റുന്ന 5 നിക്ഷേപ മാർഗങ്ങളെകുറിച്ചാണ് ഇനി പറയുന്നത്.

ഫിക്സഡ് ഡിപ്പോസിറ്റ്

മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിന് ഒരു നിശ്ചിത കാലത്തേക് ഒരു തുക നിക്ഷേപിക്കുന്നതിനെയാണ് ഫിക്സഡ് ഡിപ്പോസിറ്റ് എന്ന് പറയുന്നത്. മിക്ക ബാങ്കുകളും ചില നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങളും ഫിക്സഡ് ഡിപ്പോസിറ്റുകൾ വഴി പണം സ്വീകരിക്കുന്നുണ്ട്. എന്നാൽ ചില പ്രൈവറ്റ് കമ്പനികളും ഫിക്സഡ് ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ട്. ഇത് സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് അല്ലെങ്കിൽ CD എന്നറിയപ്പെടുന്നു. NRE അക്കൗണ്ട് വഴി നിക്ഷേപിക്കുന്ന ഫിക്സഡ് ഡിപോസിറ്റിനു ലഭിക്കുന്ന പലിശക്ക് ഇന്ത്യയിൽ നികുതികൾ കൊടുക്കേണ്ട ആവിശ്യമില്ല. എന്നാൽ NRO അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ലഭിക്കുന്ന പലിശക്ക് നിങ്ങൾ ഇന്ത്യയിൽ ഏത് ടാക്‌സ് സ്ലാബിൽ ആണോ വരുന്നത് അതിനനുസരിച്ചുള്ള ടാക്‌സ് നൽകേണ്ടതുണ്ട്.

ഫിക്സഡ് ഡിപോസിറ്റിലെ പലിശ നിരക്കുകൾ 7 % മുതൽ 8 .5 % വരെ ആണ്. ഇന്ത്യയിലെ പണപ്പെരുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കിൽ പലിശ നിരക്ക് വളരെ തുച്ഛമാണ്. ആയതിനാൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ അത്ര ആകർഷകമായ നിക്ഷേപ മാർഗ്ഗമല്ല.

റിയൽ എസ്റ്റേറ്റ്

NRI കളുടെ ഇടയിൽ ഏറ്റവും പോപ്പുലർ ആയിട്ടുള്ള നിക്ഷേപ വിഭാഗമാണ് റിയൽ എസ്റ്റേറ്റ്. ഒരു NRI ക്ക് റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമ്മേഴ്സ്യൽ പ്രൊപ്രട്ടികൾ മാത്രമേ ഇന്ത്യയിൽ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ കൃഷിയിടങ്ങൾ, പ്ലാന്റേഷനുകൾ, ഫാം ലാൻഡുകൾ എന്നിവയിൽ ഒരു NRI ക്കു നിക്ഷേപം നടത്തുവാൻ സാധിക്കുകയില്ല. മാത്രമല്ല ഇന്ത്യൻ കറൻസിയിൽ മാത്രമേ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുവാൻ സാധിക്കുകയുള്ളു.

FCNR അക്കൗണ്ട്

Foreign Currency Non Resident Account. NRI കൾക്ക് പ്രമുഖ വിദേശ കറൻസികളായ US DOLLAR , Sterlin pound , Euro , Japanies YEN , Australian Dollar , Canadian Dollar ,Danis croni , Swis Frang , Sweedis croner എന്നിവ കൊണ്ട് തുടങ്ങാവുന്നതും പിൻവലിക്കാവുന്നതുമായ term deposit നെ ആണ് FCNR അക്കൗണ്ട് എന്ന് വിളിക്കുന്നത്. ഇവയുടെ കാലപരിധി ഒരു വര്ഷം മുതൽ 5 വര്ഷം വരെയാണ്. ഇതിൽ സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങുവാൻ സാധിക്കുകയില്ല. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുള്ള അസ്ഥിരത കാരണം NRI കൾക്ക് വളരെ ഉപകാരപ്പെട്ട ഒരു നിക്ഷേപ വിഭാഗമാണ് FCNR Account.

NRI കൾക്ക് വിദേശ ബാങ്ക് അക്കൗണ്ട് കളിൽ നിന്നോ അവരുടെ NRI അക്കൗണ്ടുകളിൽ നിന്നോ ഇന്ത്യയിൽ വരുമ്പോൾ വിദേശ കറൻസികളിലോ അല്ലെങ്കിൽ travelling cheque കൾ വഴിയോ FCNR അക്കൗണ്ടുകളിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്.FCNR അക്കൗണ്ടുകൾക് ഇന്ത്യയിൽ TAX നൽകേണ്ട ആവിശ്യം ഇല്ല. 2 NRI കൾക്ക് ജോയിന്റ് ആയി ഒരു FCNR account തുടങ്ങാവുന്നതാണ്.

ഓഹരി (Equity) നിക്ഷേപം

NRI കൾക്ക് ഒരു Portfolio Investment Scheme (PIS) തുടങ്ങിക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. PIS നു വേണ്ടി ഒരു പ്രത്യേക NRO അല്ലെങ്കിൽ NRI സേവിങ്സ് അക്കൗണ്ടും ഒരു ഡീമാറ്റ് അക്കൗണ്ടും SEBI യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബ്രോക്കറിൽ നിന്നുള്ള ട്രേഡിങ്ങ് അക്കൗണ്ടും ആവിശ്യമാണ്.
ഒരു NRI ക്കു ഒരു PIS അക്കൗണ്ട് മാത്രമേ ഉണ്ടാകുവാൻ പാടുള്ളു. NRI കൾക്ക് Intradel, Short celling തുടങ്ങിയ ഓഹരി ഇടപാടുകൾ നടത്താൻ സാധിക്കുകയില്ല. ഡെലിവെറി ഇടപാടുകൾ മാത്രമേ അവർക് നടത്തുവാൻ സാധിക്കുകയുള്ളു. മാത്രമല്ല ഒരു കമ്പനിയുടെ Paid up capital ന്റെ 10 % ത്തിൽ അധികം NRI കൾക്ക് നിക്ഷേപം നടത്താൻ സാധിക്കുകയില്ല. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ NRI കൾക്ക് ഇത് ഒരു നല്ല നിക്ഷേപ മാർഗമാണ്.

Equity അല്ലെങ്കിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട്,

Non Resident Indians നു ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് Equity അല്ലെങ്കിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് ഒരു PIS അക്കൗണ്ട് ആവിശ്യമില്ല. NRO അല്ലെങ്കിൽ NRE അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ സാധിക്കുന്നതാണ്.ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ ആയോ മാസം sip ആയോ നിങ്ങൾക്ക് നിക്ഷേപം നടത്തുവാൻ സാധിക്കുന്നതാണ്.

Equity mutual fund കളിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ പണം പിൻവലിക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ 15 % നികുതി ആയി നൽകേണ്ടതുണ്ട്. അതുപോലെ തന്നെ ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ലാഭത്തിൽ നിന്ന് 1 ലക്ഷം രൂപക്ക് മുകളിലുള്ള തുകയ്ക്ക് 10 % നികുതി നൽകേണ്ടതായിട്ടുണ്ട്. ദീർഘ കാലത്തേക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയാൽ പണപ്പെരുപ്പത്തെ അതിജീവിച്ച് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നേടുവാൻ സാധ്യതയുണ്ട്.