Smartsave Finserv LLP

  info@smartsavefinserv.com

ഫിക്സഡ് ഡിപ്പോസിറ്റിനേക്കാളും മികച്ച നിക്ഷേപമാർഗമാണ് ബാലൻസ്ഡ് ഫണ്ട് അല്ലെങ്കിൽ Equity Oriented Hybrid Fund കൾ

ദീർക്കകാലത്തേക് മറ്റേതു നിക്ഷേപമാര്ഗങ്ങളെക്കാളും കൂടുതൽ നേട്ടം നേടിത്തരുന്നവയാണ് ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഇക്വിറ്റി മ്യൂച്ച്വൽ ഫണ്ടുകൾ എന്നാൽ ഹസ്വ കാലയളവിൽ അവയിലെ നിക്ഷേപത്തിന്റെ മൂല്യം കുറയുവാൻ സാധ്യത ഉണ്ട്, ഇവിടെയാണ് ബാലൻസ് ഫണ്ടുകൾ അഥവാ Equity Oriented Hybrid fund കളുടെ പ്രസക്തി. ഓഹരി നിക്ഷേപത്തിന്റെ നേട്ടം ലഭിക്കുന്നതിനോടൊപ്പം നഷ്ടസാധ്യത കുറക്കുവാനും ഇവ സഹായിക്കുന്നു.

ഈ ഫണ്ടുകളിൽ 65 % മുതൽ 80 % വരെ ഓഹരികളിലും 20 % മുതൽ 35 % വരെ കടപ്പത്രങ്ങളിലോ ബോണ്ടുകളിലോ സ്ഥിര നിക്ഷേപങ്ങളിലോ മറ്റ് മണി മാർക്കറ്റ് ഇൻസ്റ്റ്‌മെന്റുകളിലോ ആണ് നിക്ഷേപം നടത്തുന്നത്. ആയതിനാൽ ഇവ നിക്ഷേപത്തിന്റെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് കയറ്റി ഇറക്കങ്ങളുടെ സാധ്യത പരമാവധി കുറക്കുന്നു. ഇവ ഫിക്സഡ് ഡിപോസിറ്റിനു പകരം തെരഞ്ഞെടുക്കുവാൻ പറ്റിയ ഒരു നിക്ഷേപമാർഗമാണ്.

ഉദാഹരണത്തിന് ഇന്ത്യയിലെ 4 പ്രമുഖ ബാലൻസ് ഫണ്ടുകൾ കഴിഞ്ഞ 5 വർഷങ്ങളിൽ നൽകിയിട്ടുള്ള ശരാശരി റിട്ടേൺ 18 .5 % ആകുന്നു .എന്നാൽ ഇത് സ്ഥിര നിക്ഷേപത്തിൽ വെറും 7 .61 % മാത്രമേ നൽകിയിട്ടുള്ളൂ. അതായത് ബാലൻസ് മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ മൂല്യം 2, 34,000 രൂപയായപ്പോൾ ഫിക്സഡ് ഡിപോസിറ്റിൽ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ മൂല്യം 1, 45,000 രൂപ മാത്രമേ ആയുള്ളൂ.

കണക്കുകൾ 2018 മെയ് 31 വരെയുള്ള വളർച്ച നിരക്കുകൾ പ്രകാരമാണ്.