Smartsave Finserv LLP

  info@smartsavefinserv.com

ജിറാഫും മ്യൂച്വൽ ഫണ്ടും

ജിറാഫും മുയലച്ചനും കരടിയും കുരങ്ങച്ചനും കൂട്ടുകാരായിരുന്നു, അവർ ഒരു ദിവസം കാട്ടിൽ കൂടി നടക്കുകയായിരുന്നു കുറച്ചു ദൂരം ചെന്നപ്പോൾ അവർ ഒരു കുളം കണ്ടു. കുളം കണ്ടപ്പോൾ എല്ലാവർക്കും അതിൽ ഇറങ്ങി കളിക്കണമെന്ന് തോന്നി. പക്ഷെ ആർക്കും നീന്തൽ അറിയുകയുമില്ല, അപ്പോൾ ജിറാഫ് പറഞ്ഞു എനിക്കല്ലേ കൂടുതൽ ഉയരം ഉള്ളത് അതുകൊണ്ട് ഞാൻ ആദ്യം ഇറങ്ങാം അങ്ങനെ ജിറാഫ് ആദ്യം ഇറങ്ങി. ജിറാഫിൻറെ കഴുത്തിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഉണ്ടായിരുന്നു. അപ്പോൾ ജിറാഫ് വിളിച്ചു പറഞ്ഞു കണ്ടോ എൻറെ കഴുത്തിന്റെ മുക്കാൽ ഭാഗത്തോളം മാത്രമേ വെള്ളം ഉള്ളൂ അത് കൊണ്ട് നിങ്ങളെല്ലാം ഇറങ്ങു, നമുക്ക് അടിച്ചുപൊളിക്കാം. അത് കണ്ട് കരടി വെള്ളത്തിലേക്ക് ഇറങ്ങുവാൻ നോക്കി. അപ്പോൾ കുരങ്ങച്ചൻ പറഞ്ഞു എടാ കരടി ഇറങ്ങരുതേ… 

കുളത്തിൽ ജിറാഫിന്റെ കഴുത്തിന്റെ മുക്കാൽ ഭാഗത്തോളമാണ് വെള്ളം ഉള്ളത് നമ്മുടെ കഴുത്തിന്റെ മുക്കാൽ ഭാഗം അല്ല. നമ്മെളെല്ലാം ജിറാഫിനെക്കാളും ഉയരം കുറഞ്ഞവരാണ്. അതിൽ ഇറങ്ങിയാൽ നമ്മെളെല്ലാവരും മുങ്ങി ചാവും“. ജിറാഫ് അന്നേരം പറഞ്ഞു, ശരിയാണ് കുരങ്ങച്ചൻ പറഞ്ഞത് കൂട്ടുകാരെ നിങ്ങൾ കുളത്തിൽ ഇറങ്ങരുത്‌. എല്ലാവർക്കും വിഷമമായി, ഇനിയെന്തു ചെയ്യും ?

അപ്പോഴാണ് മുയലച്ചൻ പറഞ്ഞത് കഴിഞ്ഞ പ്രാവശ്യം വള്ളം കളിക്ക് ഉപയോഗിച്ച പല വലിപ്പത്തിൽ ഉള്ള ലൈഫ് ജാക്കറ്റുകൾ നമ്മുടെ ക്ലബ്ബിൽ ഇരിപ്പുണ്ട്. നമുക്ക് അതിട്ടുകൊണ്ട് വെള്ളത്തിൽ കളിക്കാം, ഒരു അപകടവും സംഭവിക്കതില്ല. അങ്ങനെ അവർ പോയി ലൈഫ് ജാക്കറ്റുകൾ ധരിച്ചുകൊണ്ട് കുളത്തിൽ ഇറങ്ങി അടിച്ചുപൊളിച്ചു.

ഈ കഥയും മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളുമായി ഒരു ബന്ധമുണ്ട് എന്ന് മനസിലാക്കണം.

ജിറാഫിന് കുളത്തിൽ ഇറങ്ങിയാൽ ഒരു അപകടവും സംഭവിക്കത്തില്ല, എന്നാൽ മറ്റുള്ളവർ ഇറങ്ങിയാൽ അപകടം സംഭവിക്കും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കുളത്തിന്റെ ആഴം ജിറാഫിന്റെ ഉയരത്തേക്കാൾ കുറവും മറ്റുള്ളവരുടെ ഉയരത്തേക്കാൾ കൂടുതലുമാണ്, ജിറാഫിന് കൈകാര്യം ചെയ്യാവുന്ന ആഴം മറ്റുള്ളവർക്ക് സാധിക്കുകയില്ല. അത് പോലെ തന്നെ ആണ് ഓരോ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും കൈകാര്യം ചെയ്യാവുന്ന Risk ൻറെ അളവും. അവരവർക്കു കൈകാര്യം ചെയ്യാവുന്ന Risk മനസ്സിലാക്കി വേണം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ.

ഇനി ലൈഫ് ജാക്കറ്റിനെ പറ്റി പറയാം അതിന് ഒരു നിക്ഷേപക ഉപദേഷ്ടാവായി ഉപമിക്കാം . ഒരു നിക്ഷേപക ഉപദേഷ്ടാവിന്റെ സഹായത്തോടെ നിക്ഷേപകർ, അവർക്ക് എടുക്കുവാൻ കഴിയുന്ന risk നെ കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കും .ഇങ്ങനെ ഒരു നല്ല നിക്ഷേപക ഉപദേഷ്ടാവിന്റെ സഹായത്തോട് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപകർക്ക് നല്ല ലാഭം ലഭിക്കുവെന്നു ഉറപ്പാണ്

ഗുണപാഠം : സ്വീകരിക്കാവുന്ന RISK അനുസരിച്ച് ഒരു നിക്ഷേപ ഉപദേഷ്ടാവിൽ നിന്ന് ഉപദേശം സ്വീകരിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുക

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം ഏതുമാവട്ടെ....
ഞങ്ങൾ നിങ്ങൾക്ക് ശരിയിയായ മാർഗ്ഗനിർദ്ദേശം നൽകുന്നു

SMARTSAVE FINSERV LLP
XXIV/2036.3 rd FLOOR
SURYA JYOTHI BUILDING
SEAPORT AIRPORT ROAD
CSEZ P O,KAKKANAD
ERNAKULAM 682037
0484-2428165+91 8089029165

SMARTSAVE FINSERV LLP
GROUND FLOOR, PATTUKALATHIL BUILDINGS,
OPP KAMALAS HYPERMART,
NEAR GOVT HOSPITAL JN
MC ROAD CHENGANNUR, ALAPPUZHA
689121.
0479 2969644+91 9544884444