Smartsave Finserv LLP

  info@smartsavefinserv.com

എന്താണ് എസ് ഐ പി (SIP) ?
എന്താണ് എസ് ഐ പി യുടെ നേട്ടങ്ങൾ ?

മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപിക്കുന്നതിന് പകരം ഒരു നിശ്ചിത ഇടവേളകളിൽ അതായത് പ്രതിവാരമോ പ്രതിമാസമോ അല്ലെങ്കിൽ ത്രൈമാസമോ മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നിക്ഷേപിക്കുവാൻ സാധിക്കുന്നതിനെയാണ് SIP അല്ലെങ്കിൽ Systamatic Investment Plan എന്ന് പറയുന്നത്.ഓഹരി വിപണിയിലെ അസ്ഥിരതയെക്കുറിച്ചും സമയത്തെ കുറിച്ചും ഉത്കണ്ഠപ്പെടാതെ അച്ചടക്കത്തോട് കൂടി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ എസ് പി നമ്മെ സഹായിക്കുന്നു. സാധാരണയായി മ്യൂച്വൽ ഫണ്ടിൽ എസ് പി തുടങ്ങാൻ ആവിശ്യമായ ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.ഇത് കുറഞ്ഞ വരുമാനക്കാർക്ക് പോലും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ സാധ്യമാക്കുന്നു.

നിങ്ങൾ എസ് ഐ പി തുടങ്ങിയതിനു ശേഷം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ എസ് ഐ പി യിലേക്കുള്ള നിക്ഷേപം നിങ്ങള്ക്ക് നിർത്തുവാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുന്നതോ ആയ സാഹചര്യങ്ങളിൽ ഇത് നിങ്ങള്ക്ക് വളരെ ഉപകാരപ്രദമാണ്. റിട്ടയർമെന്റ്, കുട്ടികളിലെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ നിങ്ങളുടെ ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കു എസ് ഐ പി ഒരു നല്ല ഉപാധിയാണ്. എസ് ഐ പി യുടെ മറ്റൊരു നേട്ടം ആണ് Power of compounding. ഇതിൽ നിന്നെല്ലാം മനസിലാക്കാൻ സാധിക്കുന്നത്, SIP വളരെ നല്ലൊരു നിക്ഷേപമാർഗമാണ് എന്നുള്ളതാണ്.